Skip to main content

സ്ത്രീകൾക്ക് ടൂറിസത്തിൽ സൗജന്യ പരിശീലനവും കോഴ്‌സും

കിറ്റ്സിന്റെ തിരുവനന്തപുരം, എറണാകുളം (മലയാറ്റൂർ), തലശ്ശേരി എന്നീ കേന്ദ്രങ്ങളിൽ സ്തീകൾക്കായി നടത്തുന്ന ''സംരംഭകത്വ പരിശീലന പദ്ധതിക്ക്  അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത SSLC പാസ്സായിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. എല്ലാ വിഭാഗം വനിതകൾക്കും സൗജന്യമായാണ് ഒരു മാസം ദൈർഘ്യമുള്ള ഈ പരിശീലനം നല്കുന്നത്. വിദ്യാർഥിനികൾക്ക് മാത്രമായുള്ള അത്യധികം തൊഴിൽ സാധ്യതയുള്ള 'ഡിപ്പോമ ഇൻ മൾട്ടി സ്‌കിൽ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി എക്‌സിക്യൂട്ടീവ് കോഴ്സ്  ഓഗസ്റ്റിൽ തുടങ്ങും. അടിസ്ഥാന യോഗ്യത പ്ലസ് ടു ഉം ഉയർന്ന പ്രായപരിധി 30 വയസ്സുമാണ്. പട്ടികജാതി/പട്ടിക വർഗത്തിലുള്ള വനിതകൾക്ക് സൗജന്യമായുള്ള ഈ പരിശീലന പദ്ധതിയിൽ മറ്റ് വിഭാഗത്തിലുള്ള വനിതകൾക് 50 ശതമാനം സ്‌കോളർഷിപ്പ് ലഭ്യമാണ്. വിജയകരമായി പരിശീലനം പുഴർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്റ് കിറ്റ്സ് നൽകും. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org, 0471 2329468. 23397178. 2329539. 9446329897.

 

പി.എൻ.എക്‌സ്3603/2023

date