Post Category
മലമ്പനി: യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് ശിക്ഷാര്‍ഹം
ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും സ്ഥിരീകരിക്കുന്ന മലമ്പനി കേസുകള്‍ യഥാസമയം ജില്ലാ ഹെല്‍ത്ത് അതോറിറ്റിയായ ജില്ലാ മെഡിക്കല്‍ ഓഫീസറെ യഥാസമയം അറിയിക്കണം. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ 2016 ഡിസംബറിലെ ഉത്തരവ് പ്രകാരം മലമ്പനി നോട്ടിഫൈഡ് ഡിസീസില്‍ ഉള്‍പ്പെടുത്തിയതാണ്. ഇതില്‍ വീഴ്ച വരുത്തുന്നത് പൊതുജനാരോഗ്യ നിയമ പ്രകാരം ശിക്ഷാര്‍ഹമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ എസ് ഷിനു അറിയിച്ചു.
date
- Log in to post comments