Post Category
ഭൂമി വിട്ടു നൽകിയവർക്ക് 2.19 കോടി രൂപ നഷ്ടപരിഹാരം_ മന്ത്രി കെ. എൻ.ബാലഗോപാൽ കൈമാറി
കൊട്ടാരക്കര താലൂക്ക് ആശുപത്രി വികസനത്തിനായി ഭൂമി വിട്ടുനൽകിയവർക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നൽകി. കൊട്ടാരക്കരയിലെ ഔദ്യോഗിക വസതിയിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലാണ് നഷ്ടപരിഹാര തുക നൽകിയത്. ആകെ 2,19,42,687 രൂപയാണ് നഷ്ടപരിഹാരം.
കോട്ടവിള തെക്കതിൽ കുമാരി (41,71,921), കോട്ടവിള തെക്കതിൽ കുമാരി (40,63,559), പുന്തലവീട്ടിൽ പി കെ രാജൻ (81,64,202), കോട്ടവിള തെക്കതിൽ ഇന്ദിര(10,15,890), കോട്ടവിള തെക്കതിൽ ശോഭന (36,03,560), കോട്ടവിള തെക്കതിൽ ചിത്ര(9,23,555) രൂപ വീതമായിരുന്നു നഷ്ടപരിഹാരം.
date
- Log in to post comments