Skip to main content

ഓണക്കാല പരിശോധനകള്‍ ശക്തമാക്കണം: കൊല്ലം താലൂക്ക് വികസന സമിതി

ഓണക്കാലത്ത് അനധികൃത മദ്യം, ലഹരിവസ്തുകള്‍ എന്നിവയുടെ ഉപയോഗം തടയുന്നതിന് പോലീസ്, എക്സൈസ് വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തണമെന്ന് കൊല്ലം താലൂക്ക് വികസനസമിതി യോഗം. അവശ്യവസ്തുക്കളുടെ വിലനിലവാരം നിയന്ത്രിക്കുന്നതിന് സിവില്‍ സപ്ലൈസും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധന വ്യാപകമാക്കണം. ആശ്രാമം ലിങ്ക് റോഡ് ഓണത്തിന് മുമ്പ് തുറക്കുന്നതിനായി മന്ത്രിതലത്തില്‍ നിവേദനം നല്‍കും. റോഡിന്റെ വശങ്ങളില്‍ മുറിച്ചിട്ടിരിക്കുന്ന മരങ്ങള്‍ നീക്കംചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും.  

താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം സിറാജുദ്ദീന്‍ അധ്യക്ഷനായി.

date