Skip to main content

പെന്‍ഷന്‍ ഇല്ലാത്ത വിമുക്തഭടന്‍മാര്‍ക്കും/വിധവകള്‍ക്കും ഒറ്റത്തവണ സാമ്പത്തിക സഹായം

രണ്ട് ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള പെന്‍ഷന്‍ ഇല്ലാത്ത വിമുക്തഭടന്മാര്‍ക്കും വിമുക്തഭടന്മാരുടെ വിധവകള്‍ക്കും എസ്.എം.ബി. എഫ്/ഡി.എം.ബി.എഫില്‍നിന്നുള്ള ഒറ്റത്തവണ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. സെപ്റ്റംബര്‍ 20 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ ഫോറം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍നിന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാട് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2971633.

date