Skip to main content

വാഹന ഗതാഗതം നിരോധിച്ചു

മേനപ്രം - പൂക്കോട് റോഡില്‍ താഴെ പൂക്കോം ഇന്റര്‍ലോക്ക് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം ആഗസ്റ്റ്  11 വരെ പൂര്‍ണ്ണമായും നിരോധിച്ചു.  കുഞ്ഞിപ്പള്ളി വഴി കൂത്തുപറമ്പ് പോകുന്ന വാഹനങ്ങള്‍ ഇലാങ്കോട് - കടവത്തൂര്‍ കീഴ്മാടം - മേക്കുന്ന് വഴിയും കൂത്തുപറമ്പ് - കുഞ്ഞിപ്പള്ളി പോകുന്ന വാഹനങ്ങള്‍ തിരിച്ചും പോകേണ്ടതാണെന്നും പന്ന്യന്നൂര്‍ - പൂക്കോം വഴി പാനൂര്‍ പോകുന്ന വാഹനങ്ങള്‍ അരയാക്കൂല്‍ വഴിയും പാനൂര്‍ - പന്ന്യന്നൂര്‍ പോകുന്ന വാഹനങ്ങള്‍ തിരിച്ചും പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date