Post Category
ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു
കോലഴി ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം നടന്നു. 2023- 24 സാമ്പത്തിക വർഷത്തെ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം കോലഴി പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ നിർവഹിച്ചു.
വലിയപറമ്പ് സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടിയിൽ 2023 ഫെബ്രുവരി മാസത്തിൽ പഞ്ചായത്ത് നടത്തിയ മെഡിക്കൽ ക്യാബിൽ പങ്കെടുത്തവർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷന്റെ സഹകരണത്തോടെയാണ് ക്യാമ്പും ഉപകരണ വിതരണവും സംഘടിപ്പിച്ചത്. ഐ സി ഡി എസ് സൂപ്പർവൈസർ റോസ്മോൾ എം എസ്, പഞ്ചായത്ത് മെമ്പർമാരായ ഉഷ രവീന്ദ്രൻ, നിജ ജയകുമാർ, സുനിത വിജയഭാരത്, പ്രകാശ് ചിറ്റിലപ്പിള്ളി, ലോനപ്പൻ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments