Skip to main content

വോട്ട് ചെയ്യാൻ സൗകര്യം ചെയ്യണം

മുണ്ടേരി ഗ്രാമപഞ്ചായത്ത് വാർഡ് 10 താറ്റിയോട്, ധർമ്മടം ഗ്രാമപഞ്ചായത്ത് വാർഡ് 11 പരീക്കടവ് എന്നിവിടങ്ങളിൽ ആഗസ്റ്റ് 10ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സ്വകാര്യ സ്ഥാപനങ്ങൾ, ഐ ടി, പ്ലാന്റേഷൻ മേഖല ഉൾപ്പെടെ എല്ലാ സ്വകാര്യ വ്യവസായ, വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് അന്നേ ദിവസം സ്വന്തം പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്താൻ പ്രസ്തുത വാർഡിൽ വോട്ടർ ആണെന്ന് തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്ഥാപന ഉടമകൾ സൗകര്യം ചെയ്യണമെന്ന് ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

date