Skip to main content

കളിയില്‍ അല്പം കാര്യം ; മാലിന്യപരിപാലനത്തിനായി പാവകളിയും

പാവകളിയുടെ കൗതുകത്തിലൂടെ കുട്ടികളെ മാലിന്യപരിപാലനത്തിന്റെ നല്ലവഴിക്ക് നടത്തുകയാണ് പാവകളികലാകാരന്‍ കൃഷ്ണകുമാര്‍. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് സ്‌കൂള്‍കുട്ടികള്‍ക്കായുള്ള പാവകളി. മാലിന്യസംസ്‌കരണം ചെറുപ്രായത്തിലേ ശീലിക്കണമെന്ന് ഉപദേശരൂപേണ കുട്ടികളിലേക്കെത്തുകയാണ് ഇവിടെ. മാലിന്യരഹിത ചുറ്റുപാട് സുസ്ഥിരഭാവിക്ക് അനിവാര്യമാണെന്ന സന്ദേശവും പകരുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പും ആര്‍ ജി എസ് എ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റും സംയുക്തമായി കെ എസ് ഡബ്ല്യു എം പിയുടെ സഹകരണത്തോടെയാണ് വിവിധ സ്‌കൂളുകളില്‍ ദ്വിദിന പാവകളി ശില്‍പശാല നടത്തുന്നത്.

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രിയ ഗ്രാമ്‌സ്വരാജ് അഭിയാന്റെ വിവര- വിജ്ഞാനവ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി. കൊല്ലം ടൗണ്‍ എല്‍ പി സ്‌കൂളിലായിരുന്നു തുടക്കം. ജില്ല ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അഞ്ജു മീര ബിര്‍ള ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ശ്രീ സാജു ഡി അദ്ധ്യക്ഷനായി. ഡെപ്യൂട്ടി ഡയറക്ടര്‍ അജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സീനിയര്‍ സൂപ്രണ്ട് അനു സി എസ് ആശംസ നേര്‍ന്നു. ആര്‍ ജി എസ് എ ഡിസ്ട്രിക്ട് പ്രോജെക്ട് മാനേജര്‍ ജിന്‍സി എസ് എസ്, കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് എക്‌സ്‌പെര്‍ട് ശാരികലക്ഷ്മി പി കെ, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ അഞ്ജന, ആശ, സന്ധ്യ, ശിവ, വിഷ്ണു, ജ്യോതി, ഫൈറൂസ്, ഹരിത, വിനയ, അഞ്ജിത, ബിബിന്‍ തുടങ്ങിയവര്‍ ക്യാമ്പയിന് നേതൃത്വം നല്‍കി.

date