Post Category
വേളം ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു
വേളം പഞ്ചായത്തിലെ വാർഡ് 17 പാലോടിക്കുന്ന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. 633 വോട്ടുകൾ നേടിയ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് സ്ഥാനാർത്ഥി ഇ.പി സലിം തെരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി അറിയിച്ചു. സ്വതന്ത്രനായി മത്സരിച്ച പി.പി വിജയൻ മാസ്റ്റർ 591 വോട്ടുകളും ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാനാർത്ഥി ആർ.കെ ശങ്കരൻ 16 വോട്ടുകളും നേടി. വാർഡിലെ ആകെ 1538 വോട്ടർമാരിൽ 1240 വോട്ടർമാർ സമ്മതിദാനവകാശം വിനിയോഗിച്ചു.
date
- Log in to post comments