Skip to main content

സി ആര്‍ സെഡ് 31 വരെ അപേക്ഷിക്കാം

വാസഗൃഹങ്ങളുടെ സി ആര്‍ സെഡ് അനുമതിക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 31 വരെ നീട്ടി. 2011-ലെ തീരദേശപരിപാലന വിജ്ഞാപനപ്രകാരം ആവശ്യമായ മുന്‍കൂര്‍ അനുമതി കൂടാതെ നിര്‍മ്മാണം ആരംഭിച്ചതോ പൂര്‍ത്തീകരിച്ചതോ ആയ ഭവനങ്ങളാണ് പരിഗണിക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ലഭിക്കുന്ന അപേക്ഷകള്‍ സൂക്ഷ്മപരിശോധന നടത്തി അവയില്‍ വിജ്ഞാപന പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള വാസഗൃഹങ്ങളുടെ നിര്‍മാണങ്ങള്‍ക്ക് കേരള തീരദേശ പരിപാലന അതോറിറ്റി അനുമതി നല്‍കും  

date