Post Category
ദുരിതാശ്വാസ ക്യാമ്പുകളില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ
ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ സന്ദര്‍ശനം തുടരുന്നു. കിഴക്കന്‍ മേഖലയിലെ ക്യാമ്പുകള്‍ നേരത്തെ സന്ദര്‍ശിച്ചു കഴിഞ്ഞ മന്ത്രി ഇന്നലെ (ഓഗസ്റ്റ് 19) മണ്‍ട്രോതുരുത്തില്‍ നിന്നാണ് പര്യടനം തുടങ്ങിയത്. വെള്ളക്കെട്ടിന്റെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരാന്‍ പര്യാപ്തമായ സൗകര്യങ്ങള്‍ ക്യാമ്പിലുണ്ടെന്ന് മന്ത്രി ഉറപ്പാക്കി.
നഗരത്തിലെ തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് സ്‌കൂളിലേക്കാണ് മന്ത്രി പിന്നീടെത്തിയത്. ഇവിടെ സമീപജില്ലക്കാരായവരാണുള്ളത്. തുടര്‍ന്ന് ശക്തികുളങ്ങര, ഓച്ചിറ, പാവുമ്പ, ശൂരനാട്, പടിഞ്ഞാറേ കല്ലട, കിഴക്കേ കല്ലട എന്നിവടങ്ങളിലെ ക്യാമ്പുകളിലെ സൗകര്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കിയാണ് മന്ത്രി മടങ്ങിയത്.
(പി.ആര്‍.കെ. നമ്പര്‍ 1928/18)
date
- Log in to post comments