Post Category
പരിശീലന സ്ഥാപനങ്ങളെ എംപാനൽ ചെയ്യുന്നു
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട നഴ്സിംഗ് പഠനം പൂർത്തീകരിച്ച് 2 വർഷം പൂർത്തിയായിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾക്കും നഴ്സിംഗ് കോഴ്സ് നാലാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾ ക്കും IELTS/TOEFL/OET/NCLEX തുടങ്ങിയ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സുകൾക്ക് പരിശീലനം നൽകുന്നതിന് ധനസഹായം അനുവദിക്കുന്ന ഇ.ഇ.പി പദ്ധതിയിലേക്ക് പരിശീലന സ്ഥാപനങ്ങളെ എംപാനൽ ചെയ്യുന്നതിന് പ്രസ്തുത സ്ഥാപനങ്ങളിൽ നിന്നും പിന്നാക്ക വിഭാഗ വികസന വകുപ്പ് താല്പര്യ പത്രം ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.bcdd.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ബന്ധപ്പെടേണ്ട നമ്പർ 0474 2914417.
date
- Log in to post comments