Post Category
ടെൻഡർ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള വാഴക്കുളം (അഡീഷ്ണൽ) ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലെ ഉപയോഗത്തിനായി 2023-24 സാമ്പത്തിക വർഷം 2023 ഒക്ടോബർ മാസം മുതൽ ഒരു വർഷക്കാലയളവിലേക്ക് വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ആലുവ തോട്ടക്കാട്ടുകര ശിവ ടെമ്പിൾ റോഡിലുള്ള വാഴക്കുളം (അഡീഷ്ണൽ) ശിശു വികസന പദ്ധതി ഓഫീസിൽ എല്ലാ പ്രവർത്തി ദിവസവും രാവിലെ 10 മുതൽ 5 വരെ ബന്ധപ്പെടാം.
ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി 24.08.2023 ( ഉച്ചക്ക് 2 വരെ ). ഫോൺ 0484-2952488, 9387162707.
date
- Log in to post comments