കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ പരിശീലകരാവാം
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സുകളില്‍ പരിശീലനം നല്കുന്ന സ്ഥാപനങ്ങളില്‍ നിന്നും താല്‍പ്പര്യ പത്രം ക്ഷണിച്ചു. പിന്നാക്ക സമുദായങ്ങളില്‍ ഉള്‍പ്പെട്ട നഴ്സിംഗ് പഠനം പൂര്‍ത്തീകരിച്ച് 2 വര്‍ഷം പൂര്‍ത്തിയായിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും നഴ്സിംഗ് കോഴ്സ് നാലാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് അവസരം. ഐഇഎല്‍ടിഎസ്, ടിഒഇഎഫ്എല്‍, ഒഇടി, എന്‍സിഎല്‍ഇഎക്സ് തുടങ്ങിയ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സുകളില്‍ പരിശീലനം നല്‍കുന്നതിന് സംസ്ഥാനത്തിനകത്ത് പ്രവര്‍ത്തിക്കുന്ന പരിശീലന സ്ഥാപനങ്ങളില്‍ നിന്നുമാണ് താല്പര്യപത്രം ക്ഷണിച്ചത്.
സ്ഥാപനങ്ങള്‍ പ്രശസ്തിയും, സേവന പാരമ്പര്യവും മികച്ച റിസല്‍ട്ടും ഉള്ളവയായിരിക്കണം. വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന വിജ്ഞാപനം www.bcdd.kerala.gov.inല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്‍പ്പര്യപത്രം പാലക്കാട് മേഖലാ ആഫീസില്‍ ലഭിക്കേണ്ട അവസാന തീയ്യതി 08.09.2023. ഫോണ്‍ - 0491 2505663
- Log in to post comments