ശുചീകരണ യജ്ഞം 30 ന്
ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ആഗസ്റ്റ് 30 ന് ശുചീകരണ യജ്ഞം നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.രാവിലെ 8 മുതലാണ് ശുചീകരണം ആരംഭിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഹരിതകേരള മിഷന്‍,ശുചിത്വമിഷന്‍, ആരോഗ്യവകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് യജ്ഞം നടത്തുക.ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍, ഹരിതകര്‍മ്മ സേനകള്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കാളികളാകും.ഓരോ വാര്‍ഡുകളിലും അതാത് വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചാണ് പ്രവര്‍ത്തിക്കുക. വീടുകളിലേയും പൊതു ഇടങ്ങളിലേയും മാലിന്യങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ നീക്കം ചെയ്യും. തരംതിരിച്ച അജൈവമാലിന്യങ്ങള്‍ ക്ലീന്‍ കേരള , മറ്റ് ഹരിത സഹായ ഏജന്‍സികള്‍ എന്നിവരെ ഏല്‍പിക്കും. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആവശ്യമായ ഗ്ലൗസ്,കാലുറകള്‍ തുടങ്ങിയവ നല്‍കും. ശുചീകരണ പ്രവര്‍ത്തനങ്ങലില്‍ പങ്കാളികളാകാന്‍ താല്‍പര്യമുളളവര്‍ www.weforwayanad@gmail.com ല്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേകം ഹെല്‍പ് ഡെസ്‌ക് തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് പ്രതിരോധ മരുന്നുകളും നല്‍കും. ശുചീകരണം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത പക്ഷം തൊട്ടടുത്ത ദിവസങ്ങളിലും നടക്കും.
ഹരിതകേരള മിഷന്‍,ശുചിത്വമിഷന്‍ എന്നിവര്‍ രൂപം നല്‍കിയ മിഷന്‍ ക്ലീന്‍ വയനാടിന്റെ ലോഗൊ കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു.
- Log in to post comments