Skip to main content

റിലീഫ് കിറ്റ്  ലിസ്റ്റ് ലഭ്യമാക്കണം

 
    കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ക്യാമ്പില്‍ വരാന്‍ സാധിക്കാത്ത ദുരിതബാധിതര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ വിതരണം നടത്തുന്നതിന് ഓരോ പഞ്ചായത്തിലും ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് (എല്ലാ വാര്‍ഡുകളുടേയും) അതാത് പഞ്ചായത്ത് സെക്രട്ടറിമാര്‍ തയ്യാറാക്കി കളക്‌ട്രേറ്റില്‍ നല്‍കി സാധനങ്ങള്‍ ഏറ്റുവാങ്ങണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. റിലീഫ് സെന്ററില്‍ ലഭ്യമായ ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കിന്റെ അടിസ്ഥാനത്തില്‍ ഇവ വിതരണം ചെയ്യും. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം കര്‍ശനമായി പാലിച്ച് വേണം സാധനങ്ങള്‍ വിതരണം നടത്തേണ്ടത്.

 

date