Post Category
വാഹന ക്ഷേമനിധി വിഹിതം അടക്കണം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹന ഉടമകള്‍ പദ്ധതി പ്രകാരം വാഹന നികുതി അടക്കുന്നതിന് മുമ്പ് കൃത്യമായി ക്ഷേമനിധി ഉടമ വിഹിതം ഒടുക്കിയിരിക്കണമെന്നും അല്ലാത്തപക്ഷം പലിശ സഹിതം അടക്കേണ്ടി വരുമെന്നും ബോര്‍ഡ് ചെയര്മാന് കെ.കെ ദിവാകരന് അറിയിച്ചു. ഓണ്‍ലൈനായും ജില്ലാ ഓഫീസുകളില്‍ കാര്‍ഡ് സൈ്വപ്പ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖകള്‍, അക്ഷയ, ഫ്രണ്ട്സ് ജനസേവന കേന്ദ്രം എന്നിവയിലൂടെയും മൊബൈല്‍ ആപ്പ് വഴിയും ക്ഷേമനിധി വിഹിതം ഒടുക്കാം. ഫോണ്‍: 0491 2547437.
date
- Log in to post comments