Post Category
നിധി ആപ്കെ നികത് അദാലത്ത്
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ 'നിധി ആപ്കെ നികത്' അദാലത്ത് ഓഗസ്റ്റ് 28ന് രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ കൊല്ലം, പൊയിലക്കട കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. പരാതി പരിഹരിക്കല്‍, പി എഫില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍, ഇ പി എഫ് ഒയുടെ പുതിയ പദ്ധതികള്‍ സംബന്ധിച്ച് വ്യക്തമാക്കും. തൊഴിലുടമകള്‍, പി എഫ് അംഗങ്ങള്‍, പി എഫ് പെന്‍ഷനര്‍മാര്‍ എന്നിവര്‍ക്ക് പങ്കെടുത്ത് സംശയങ്ങളും പരാതികളും തീര്‍പ്പാക്കാം. ഫോണ്‍: 0474 2767645,
date
- Log in to post comments