Post Category
സ്പോര്‍ട്സ് ക്വാട്ട പ്രവേശനം
താനൂർ ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിൽ ബി.സി.എ, ബി.എ ഇംഗ്ലീഷ്, ബിഎസ്സി ഇലക്ട്രോണിക്സ് എന്നീ ബിരുദ കോഴ്സുകളുടെ ഒന്നാം വർഷത്തിലേക്ക് അനുവദിച്ച സ്പോർട്സ് ക്വാട്ട സീറ്റുകളിൽ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് 23 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് മുമ്പായി യോഗ്യതകൾ (വിദ്യാഭ്യാസം/സ്പോർട്സ്) തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം കോളേജ് ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദാംശങ്ങൾ gctanur.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
date
- Log in to post comments