Post Category
അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: പ്രധാനമന്ത്രി മത്സ്യ സംപാദ യോജന 2022-23 വര്‍ഷത്തെ ജില്ലാ പ്ലാനില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിച്ച മത്സ്യവിപണനത്തിനുള്ള മോട്ടോര്‍ സൈക്കിളും ഐസ് ബോക്സും പദ്ധതിയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 75000 യൂണിറ്റ് ചെലവ് വരുന്ന പദ്ധതിയ്ക്ക് 40 ശതമാനം സബ്സിഡി നല്‍കും.
ഗുണഭോക്താവിന് ഫണ്ട് ബോര്‍ഡില്‍ അംഗത്വം, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഉണ്ടായിരിക്കണം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ഓഗസ്റ്റ് 25ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട മത്സ്യഭവന് ഓഫീസില്‍ നല്‍കണം. ഫോണ്‍: 0477 2251103, 0477 2252814.
date
- Log in to post comments