Skip to main content

ശുദ്ധജലമെത്തിക്കാന്‍ ടാങ്കര്‍ ലോറി :  മന്ത്രി സുനില്‍കുമാര്‍ ഏറ്റുവാങ്ങി

പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട്‌ ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക്‌ ശുദ്ധജലമെത്തിക്കുന്നതിന്‌ പുതിയ ടാങ്കര്‍ലോറി എത്തി. 12,000 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന ടാങ്കര്‍ ലോറി തൃശൂര്‍ കോര്‍പ്പറേഷനു സൗജന്യമായി നല്‍കിയത്‌ ബറോഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌നിത ട്രാന്‍സ്‌പോര്‍ട്ടിങ്ങ്‌ കമ്പനി എംഡിയും തൃശൂര്‍ പെരിങ്ങാവ്‌ സ്വദേശിയുമായ എം.ആര്‍. വിജയകുമാറാണ്‌. വിയ്യൂര്‍ മണലാറുകാവ്‌ ദേവീപ്രഭ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിജയകുമാറില്‍ നിന്ന്‌ കൃഷിവകുപ്പ്‌ മന്ത്രി അഡ്വ. വി.എസ്‌. സുനില്‍കുമാര്‍ ടാങ്കര്‍ ലോറി ഏറ്റുവാങ്ങി. തുടര്‍ന്ന്‌ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‌ മന്ത്രി കൈമാറി. മുന്‍ സ്‌പീക്കര്‍ തേറമ്പില്‍ രാമകൃഷ്‌ണന്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ്‌ കണ്ടംകുളത്തി, കൗണ്‍സിലര്‍മാരായ അഡ്വ. വി.കെ.സുരേഷ്‌, പ്രസീജ ഗോപകുമാര്‍, കെ.വി. ബൈജു, അനൂപ്‌ കരിപ്പാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date