Skip to main content

നാശനഷ്‌ടങ്ങള്‍ അറിയിക്കണം

ജില്ലയില്‍ വിവിധ മത്സ്യകൃഷി പദ്ധതികളായ ഓരുജല മത്സ്യകൃഷി, ചെമ്മീന്‍കൃഷി, കാര്‍പ്പ്‌ മത്സ്യകൃഷി, ഞണ്ട്‌ കൃഷി, കുളങ്ങളിലെ ഗിഫ്‌റ്റ്‌ (തിലാപ്പിയ) കൃഷി, ഒരു നെല്ലും ഒരു മീനും (പാടശേഖരങ്ങളിലെ മത്സ്യകൃഷി), ആസ്സാം വാളകൃഷി ആന്‍ഡ്‌ മറ്റ്‌ എയര്‍ ബ്രീത്തിംഗ്‌ മത്സ്യകൃഷി, കൂട്‌ കൃഷി, അക്വാപോണിക്‌സ്‌, അലങ്കാര മത്സ്യകൃഷി, മത്സ്യവിത്ത്‌ റിയറിംഗ്‌ ആന്‍ഡ്‌ ഹാച്ചറി എന്നിവ നടപ്പാക്കി വരുന്ന മത്സ്യകര്‍ഷകര്‍ക്ക്‌ പ്രളയത്തില്‍ നാശന്‌ഷ്‌ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അടിയന്തിരമായി നാശനഷ്‌ടങ്ങളുടെ കണക്കുവിവരങ്ങളും ഫോട്ടോകളും നിശ്ചിത പ്രൊഫോര്‍മയില്‍ നേരിട്ടോ https//fishlosstcr.blogspot.com എന്ന ഓണ്‍ലൈന്‍ വഴിയോ നല്‍കണം. ഗ്രാമപഞ്ചായത്ത്‌ തലത്തില്‍ പ്രവര്‍ത്തിക്കുന്ന അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാര്‍ വഴിയും നേരിട്ട്‌ അപേക്ഷ നല്‍കാം. മത്സ്യബന്ധന ജീവനോപാധികള്‍ വളളം, വല, എഞ്ചിന്‍, മറ്റ്‌ വീട്ടുപകരണങ്ങള്‍ക്ക്‌ ഭാഗികമായോ പൂര്‍ണ്ണമായോ നാശനഷ്‌ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അപേക്ഷ തൊട്ടടുത്തുളള മത്സ്യഭവന്‍ ഓഫീസിലെ തൃശൂര്‍ പളളിക്കുളത്തുളള ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്‌ടറുടെ കാര്യാലയത്തില്‍ ഓഗസ്റ്റ്‌ 29 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487-2441132.

date