പെട്രോള്‍ ഡീലര്‍മാര്‍ക്ക് പ്രവര്‍ത്തന മൂലധന വായ്പ
ആലപ്പുഴ: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് നിലവിലെ പെട്രോള്‍/ഡീസല്‍/ എല്‍.പി.ജി. വില്‍പ്പനശാലകള്‍ പ്രവര്‍ത്തന നിരതമാക്കുന്നതിന് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പ്പറേഷന് പ്രവര്‍ത്തനമൂലധനമായി 10 ലക്ഷം രൂപ വരെ വായ്പ നല്കുന്നു.
അപേക്ഷകന് സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, ലൈസന്‍സ്, ടാക്സ് രജിസ്ട്രേഷന് എന്നിവ ഉണ്ടായിരിക്കണം. വാര്‍ഷിക കുടുംബ വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്. പ്രായപരിധി 60 വയസ്.
അപേക്ഷകനോ ഭാര്യയോ/ഭര്‍ത്താവോ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുള്ളവരാകരുത്. വായ്പക്ക് ആവശ്യമായ വസ്തുജാമ്യം നല്‍കണം.
താത്പര്യമുള്ളവര്‍ മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കുടുംബ വാര്‍ഷിക വരുമാനം, വയസ്, വിദ്യാഭ്യാസ യോഗ്യത, ഡീലര്‍ഷിപ്പ് ലഭിച്ച തീയതി, ഡീലര്‍ഷിപ്പ് വിലാസം, ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നിവ സഹിതം വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷ മാനേജിങ് ഡയറക്ടര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പ്പറേഷന്, ടൗണ്‍ഹാള്‍ റോഡ്, തൃശൂര്‍-20 എന്ന വിലാസത്തില്‍ നല്‍കണം.
- Log in to post comments