Skip to main content

സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് തുടരും - മന്ത്രി കെ. എന്‍. ബാലഗോപാല്‍

സംസ്ഥാനത്തെ സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യങ്ങളും കെട്ടിടവികസനവും വര്‍ധിപ്പിക്കുന്നത് തുടര്‍പ്രക്രിയായി നിലനിറുത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കടയ്‌ക്കോട് എല്‍. പി. സ്‌കൂളിനായി നിര്‍മിക്കുന്ന ബഹുനിലകെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളും സ്‌കൂളുകളില്‍ ഒരുക്കിയിട്ടുണ്ട്. ഇനിയും ആവശ്യമുള്ളവയ്ക്ക് അനുവദിക്കുന്നതിനും തടസ്സമില്ല. ആധുനിക പഠനരീതികളിലേക്കാണ് കുട്ടികളെ നയിക്കുന്നത്. നവശാസ്ത്രനേട്ടങ്ങളും റോബോട്ടിക്‌സ് പോലെയുള്ള ആധുനികോത്തര സംവിധാനങ്ങളിലേക്കുമാണ് പൊതുവിദ്യാഭ്യാസത്തിന്റെ മികവ് നീളുന്നത്. ഇതുതന്നെയാണ് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കുള്ള സ്വീകാര്യത വര്‍ധിക്കുന്നതിനിടയാക്കുന്നതെന്നും മന്ത്രി പറഞ്ഞു. അടുത്ത ഓണത്തിന് മുമ്പ് പുതിയസൗകര്യങ്ങളോടെ പഠനം തുടരാമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. പ്രശോഭ അധ്യക്ഷയായി. വാര്‍ഡ് അംഗം പി. എസ്. ഷീജയും മറ്റു ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date