Skip to main content

തലമുറകളുടെ കരുത്തില്‍ കുടുംബശ്രീ - മന്ത്രി കെ. എന്‍. ബാലഗോപാല്‍

കാല്‍ നൂറ്റാണ്ടാകുന്ന കുടുംബശ്രീ ഇന്ന് ലോകത്തെ ഏറ്റവും വലിയ വനിതാ കൂട്ടായ്മായാണ്. വരുമാനദായകവും ജീവിതസുരക്ഷ ഉറപ്പാക്കുന്നതുമായ കൂട്ടായ്മയാണിത് എന്നും ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കുടുംബശ്രീ വാര്‍ഷികവും ഓണാഘോഷവും കരീപ്ര പഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വനിതകളുടെ പുതുതലമുറ കുടുംബശ്രീയിലേക്ക് കടന്ന്‌വന്ന് വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രവര്‍ത്തിച്ച് കരുത്താര്‍ജ്ജിക്കുകയാണ്. ത്രിതല പഞ്ചായത്തുകള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാരും സുശക്തമായ പിന്തുണയാണ് കുടുംബശ്രീക്ക് നല്‍കുന്നത്. വളര്‍ച്ച നിലനിറുത്താന്‍ കാര്യമായ ധനകാര്യപിന്തുണയും നല്‍കുന്നുണ്ട്. തുടര്‍പ്രവര്‍ത്തനങ്ങളിലൂടെ പ്രസ്ഥാനം കൂടുതല്‍ ശക്തമാക്കി വിപുലീകരിക്കാനാകാണം എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. പ്രശോഭ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഭിലാഷ്, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാരക്കള്‍, കുടുംബശ്രീ അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date