നൃത്തച്ചുവടുകളുമായി ജില്ലാകലക്ടര്‍ : ഓണനിറവില്‍ കലക്ട്രേറ്റ്
ഓണാഘോഷ പരിപാടികളില്‍ നൃത്തച്ചുവടുകളുമായി കലക്ടര്‍ നിറസാന്നിധ്യമായി. കലക്ട്രേറ്റില്‍ നടന്ന ഓണഘോഷപരിപാടിയിലാണ് കലക്ടര്‍ നൃത്തം ചെയ്തത.് ഓണപ്പാട്ടിന് ചുവടുകള്‍ വച്ച് കലക്ടര്‍ ഉടന്‍ തന്നെ തട്ടുപൊളിപ്പന്‍ പാട്ടിലേക്കും ചുവട് മാറ്റിയത് നവ്യാനുഭവമായി. ജീവനക്കാര്‍ കരഘോഷത്താല്‍ ജില്ലാ കലക്ടറെ പ്രോത്സാഹിപ്പിച്ചു. കലക്ടറുടെ അഞ്ചുവയസുള്ള മകന് അമാന്‍ മാലിക് ആഘോഷപരിപാടിയില്‍ പങ്കാളിയായി.
ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കലക്ട്രേറ്റിലും സിവില്‍ സ്റ്റേഷനിലെയും വിവിധ വകുപ്പുകള്‍ പൂക്കളങ്ങള്‍ ഒരുക്കി. വിഭവ സമൃദ്ധമായ ഓണ സദ്യയും ഓഫീസുകളില്‍ തയ്യാറാക്കിയിരുന്നു. മാവേലി വേഷധാരിയും ആഘോഷത്തിന്റെ മാറ്റുകൂട്ടി. കലക്ടര്‍ അഫ്സാന പര്‍വീണിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ വടം വലി മത്സരം സംഘടിപ്പിച്ചു. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്കായി ഓണക്കളികളും നടത്തി.
- Log in to post comments