Skip to main content

ശുചീകരണത്തിന് ഇറങ്ങുന്നവരെല്ലാം എലിപ്പനി തടയാന്‍  ഡോക്‌സിസൈക്ലിന്‍ കഴിക്കണം - ഡിഎംഒ

 

പ്രളയബാധിത പ്രദേശങ്ങളിലെ വെള്ളക്കെട്ടുകളില്‍ ശുചീകരണത്തിന് ഇറങ്ങുന്നവര്‍ എലിപ്പനി തടയുന്നതിന് ഡോക്‌സിസൈക്ലിന്‍ ഗുളിക ഉപയോഗിക്കണമെന്ന് ജില്ലാ മെഡിക്ക ല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. വെള്ളപ്പൊക്കം കാരണം ഈ രോഗാണുക്ക ള്‍ എല്ലാ വെള്ളക്കെട്ടുകളിലും എത്താനുള്ള സാധ്യതയുണ്ട്. ശുചീകരണ പ്രവര്‍ത്തനം      ഉള്‍പ്പെടെ വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവരുടെ ശരീരത്തിലെ നേര്‍ത്ത പോറലുകളിലും മുറിവുകളിലും കൂടി ഈ രോഗാണുക്കള്‍ ശരീരത്തി ല്‍ പ്രവേശിക്കും. പനി ലക്ഷണം കണ്ടാല്‍ സ്വയം ചികിത്സ നടത്താതെ ആരോഗ്യ കേന്ദ്ര ങ്ങളുമായി ബന്ധപ്പെടണം.                            (പിഎന്‍പി 2428/18)

date