പരിരക്ഷ മൃഗങ്ങള്‍ക്കും,ജില്ലയില്‍ അന്താരാഷ്ട്രസംഘം
പ്രളയബാധിത പ്രദേശങ്ങളിലെ മൃഗങ്ങള്‍ക്ക് ആവശ്യമായ പരിരക്ഷ നല്‍കുന്നതിനായി അന്താരാഷ്ട്രസംഘം ജില്ലയിലെത്തി. ഹ്യുമെന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ എന്ന അന്താരാഷ്ട്ര മൃഗസംരക്ഷണ സംഘമാണ് ജില്ലയിലെത്തിയത്. പ്രളയം ഏറെ ബാധിച്ച റാന്നി, തിരുവല്ല മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. ജില്ലാ മൃഗസംരക്ഷണവകുപ്പിനൊപ്പം സംയുക്തമായാണ് ജില്ലയിലുടനീളം ഇവര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പശു, ആട്, നായ, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങള്‍ക്കാണ് ചികിത്സ നല്‍കുന്നത്. വാക്‌സിനേഷനുള്‍പ്പെടെയുള്ള ചികിത്സയാണ് ഉറപ്പ് വരുത്തുന്നത്. ജില്ലയിലെ മൃഗസംരക്ഷണവകുപ്പില്‍ നിന്നുള്ള വെറ്റിനറി ഡോക്ടറുള്‍പ്പെടെ ഏഴ് പേരടങ്ങുന്ന ടീമാണ് മൃഗങ്ങള്‍ക്ക് ആവശ്യമായ ചികിത്സയും, മരുന്നുകളും, ആഹാരസാധനങ്ങളും എത്തിക്കുന്നത്. ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രാഥമിക ചികിത്സയും പരിരക്ഷയും ഇതിനോടകം നടത്തിയിരുന്നു. കൂടുതല്‍ ഫലപ്രദമായ രീതിയില്‍ പരിരക്ഷ ഉറപ്പാക്കുന്നതിനായിട്ടാണ് ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ സംഘം എത്തിയിരിക്കുന്നത്.
(പിഎന്‍പി 2429/18)
- Log in to post comments