ശ്രേയസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
ജില്ലാ പഞ്ചായത്ത് 2023-24 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന മിശ്രവിവാഹിതരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിന് ധനസഹായം നല്കുന്ന ശ്രേയസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തീകരിച്ചതും മൂന്നുവര്‍ഷം കഴിയാത്തതും മറ്റ് സ്ഥാപനങ്ങളില്‍ നിന്നോ ഏജന്‍സികളില്‍ നിന്നോ സ്വയംതൊഴില്‍ ധനസഹായം ലഭിച്ചിട്ടില്ലാത്തതും ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ടതുമായ വനിതകളായിരിക്കണം അപേക്ഷകര്‍. ജാതി, വരുമാനം, കോ-ലിവിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ചെയ്യാന്‍ ഉദ്ദേശിക്കുന്ന തൊഴില്‍ സംബന്ധിച്ച പ്രോജക്ട് റിപ്പോര്‍ട്ട് സഹിതമുള്ള അപേക്ഷ സെപ്റ്റംബര്‍ 18 വൈകിട്ട് 5 നകം സിവില്‍ സ്റ്റേഷന് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ല പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം കോര്പ്പറേഷന് മുനിസിപ്പാലിറ്റി പരിധിയിലുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ 0474 2794996.
(പി.ആര്.കെ നമ്പര്‍ 2763/2023)
- Log in to post comments