Skip to main content

മോട്ടോർ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക: തീയതി നീട്ടി

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത തൊഴിലാളികൾക്ക് ഒമ്പത് ശതമാനം പലിശയോടെ നിബന്ധനകൾക്ക് വിധേയമായി കുടിശ്ശിക അടക്കുന്നതിനുളള തീയതി നവംബർ 30 വരെ നീട്ടി. അഞ്ച് വർഷത്തിൽ കൂടുതൽ 10 വർഷം വരെയുള്ള കുടിശ്ശിക അടക്കുന്നതിനായി അപേക്ഷ സമർപ്പിക്കുന്നവർക്ക് തൊഴിലുടമയുടെയും ട്രേഡ് യൂണിയൻ പ്രതിനിധിയുടെയും സാക്ഷ്യപത്രം ലഭ്യമാക്കിയ ശേഷം ബോർഡിന്റെ അനുമതിയോടെ കുടിശ്ശിക അടക്കാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
 

date