ഡിജിറ്റല്‍ സാക്ഷരതാ ക്ലാസുകള്‍ക്ക് തുടക്കം
ജില്ലയില്‍ ഡിജിറ്റല്‍ സാക്ഷരതാക്ലാസുകള്ക്ക് തുടക്കമായി. ലോകസാക്ഷരതാദിനത്തോടനുബന്ധിച്ചാണ് പുതുതുടക്കം. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗോപന് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ചു. പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് തുളസി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി മുഖ്യപ്രഭാഷണം നടത്തി.
ജില്ലയില്‍ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്ന ആദ്യ ഗ്രാമപഞ്ചായത്താണ് പത്തനാപുരം. സംസ്ഥാന സാക്ഷരതാ മിഷനും കൈറ്റ് കേരളയും പത്തനാപുരം ഗ്രാമപഞ്ചായത്തും സംയുക്തമായാണ് ഡിജിറ്റല്‍ സാക്ഷരതാപദ്ധതി നടപ്പിലാക്കുന്നത്. ഗൂഗിള്‍ സര്‍വേയിലൂടെ ഗ്രാമപഞ്ചായത്തില്‍ 2071 ഡിജിറ്റല്‍ സാക്ഷരതാ പഠിതാക്കളെ കണ്ടെത്തിയിട്ടുണ്ട്.
പഠനത്തിനായി ഗ്രാമപഞ്ചായത്തില്‍ 60 പഠന ക്ലാസുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇന്റര്‍നെറ്റ്, ഇ-മെയില്‍, ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇ-പേയ്മെന്റ്, സര്‍ക്കാര്‍ സേവനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ അടങ്ങിയ 10 മണിക്കൂര്‍ ക്ലാസ് ആണ് പഠിതാക്കള്‍ക്ക് നല്‍കുന്നത്. ഗ്രാമപഞ്ചായത്ത് -വാര്‍ഡ് തലങ്ങളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സംഘാടകസമിതികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
- Log in to post comments