Skip to main content

തീയതി നീട്ടി

മിഷന്‍ വാത്സല്യ പദ്ധതിയുടെ ഭാഗമായി ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബര്‍ 15 വരെ നീട്ടി. യോഗ്യത : കൊമേഴ്‌സ് /മാത്തമാറ്റിക്‌സ് വിഷയങ്ങളിലുള്ള ബിരുദം, ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, കമ്പ്യൂട്ടര്‍-ടാലി പരിജ്ഞാനവും പ്രായപരിധി 40 വയസ്സ്. അപേക്ഷയില്‍ ഫോട്ടോ പതിപ്പിച്ച്, യോഗ്യത, പ്രവര്‍ത്തിപരിചയം വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, ഫോണ്‍ നമ്പരും ഇ-മെയില്‍ ഐ ഡിയും സഹിതം ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയം, മൂന്നാം നില, സിവില്‍ സ്റ്റേഷന്‍, കൊല്ലം വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ - 0474 2791597.

date