Skip to main content

ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അവസരം

അസാദി കാ അമൃത് മഹോത്സവ് പാര്‍ലമെന്റ് പ്രൈഡ് പരിപാടിയുടെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് ഇന്ത്യന്‍ പാര്‍ളമെന്റില്‍ മഹാത്മാ ഗാന്ധിയെയും , ലാല്‍ ബഹദൂര്‍ ശാസ്ത്രിയെയും ആദരവ് രേഖപ്പെടുത്തുന്ന ചടങ്ങില്‍ സംസാരിക്കാന്‍ അവസരം.ഇതിനായി ജില്ലാതലത്തില്‍ നടക്കുന്ന പ്രസംഗ മത്സരത്തിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പത്തനംതിട്ട സ്വദേശികളായ 18 നും 29 നും ( 1/10/2023 ന്  ) ഇടയില്‍ ഉള്ളവര്‍ക്ക് മത്സരിക്കാം. പ്രസംഗത്തിനുള്ള വിഷയം : ലാല്‍ ബഹദൂര്‍ ശാസ്ത്രി- ഹിസ് ലൈഫ് ലെസണ്‍സ് ആന്റ് ലെഗസീസ് ഇന്‍ അമൃത് കാല്‍. ഹിന്ദി/ ഇംഗ്ലീഷ് ഭാഷയില്‍ മൂന്ന് മിനിട്ട് പ്രസംഗ വീഡിയോ എടുത്ത് 7558892580 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് അല്ലെങ്കില്‍ ടെലഗ്രാമില്‍ അയക്കുക അലെങ്കില്‍ dyc.pathanamthitta@gmail.com എന്ന ഇമെയിലില്‍ അയക്കുക.   മുന്‍പ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ -പാര്‍ലമെന്റ്  പ്രൈഡ് പ്രോഗ്രാം, മറ്റു പരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല.ജില്ലയില്‍ നിന്ന് ഒരു വിജയി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടും. സംസ്ഥാന മത്സരത്തിലെ വിജയി കേരളത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ പ്രസംഗിക്കും.വീഡിയോ അയക്കേണ്ട അവസാന തീയതി : സെപ്റ്റംബര്‍ 15 ന് പകല്‍ 12 വരെ. .ഫോണ്‍ :7558892580.
 

date