ആലത്തൂരില്‍ മില്ലറ്റ് മഹോത്സവം 16 മുതല്‍
അന്താരാഷ്ട മില്ലറ്റ് വര്‍ഷത്തോടനുബന്ധിച്ച് കേരള ജൈവ കര്‍ഷക സമിതിയും ആലത്തൂര്‍ ബ്ലോക്ക് കൃഷി വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മില്ലറ്റ് മഹോത്സവം സെപ്റ്റംബര്‍ 16, 17 തിയതികളിലായി ആലത്തൂര്‍ ബോധിയില്‍ നടക്കും. 16 ന് ഉച്ചക്ക് 12 മുതല്‍ രണ്ട് വരെ വിവിധ തരം മില്ലറ്റ് വിഭവങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭക്ഷ്യമേളയും 17 ന് രാവിലെ 10 ന് 'ചെറുധാന്യങ്ങള്‍ പോഷകങ്ങളുടെ കലവറ' എന്ന വിഷയത്തില്‍ കൃഷി വകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടര്‍ ബി. സുരേഷ് നയിക്കുന്ന ക്ലാസും നടക്കും. മേളയില്‍ എല്ലാ തരം മില്ലറ്റുകളുടെയും മില്ലറ്റ് ഉത്പന്നങ്ങളുടെയും പ്രദര്‍ശനവും വിപണനവും ഉണ്ടായിരിക്കും. മില്ലറ്റ് മഹോത്സവത്തിന്റ ഉദ്ഘാടനം ആലത്തൂര്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിക്കും. മില്ലറ്റ് മഹോത്സവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ 9447303431, 8547000161 ല്‍ ലഭിക്കുമെന്ന് ആലത്തൂര്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
- Log in to post comments