Post Category
അരൂര്‍ ജലോത്സവത്തിന് പവലിയന് ഒരുങ്ങുന്നു
ആലപ്പുഴ: അരൂര്‍- കൈതപ്പുഴ കായലില്‍ നടക്കുന്ന അരൂര്‍ ജലോത്സവത്തിന് പവലിയന് നിര്‍മിക്കുന്നു. ദലീമ ജോജോ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ചാണ് അരൂര്‍- അരുക്കുറ്റി പാലത്തിനോട് ചേര്‍ന്ന് പവലിയന് നിര്‍മിക്കുന്നത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി ദലീമ ജോജോ എം.എല്‍.എ. സ്ഥലം സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥര്‍ നല്കുന്ന എസ്റ്റിമേറ്റിന്റെയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് എം.എല്‍.എ. പറഞ്ഞു.
date
- Log in to post comments