Skip to main content

ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്കും സഹായപ്രവാഹം

ദുരന്തബാധിത പ്രദേശങ്ങളില്‍ കഷ്ടപ്പെടുന്നവര്‍ക്കായി ജില്ലഭരണകൂടം വിതരണം ചെയ്യുന്ന അവശ്യസാധനങ്ങള്‍ ശേഖരിക്കുന്ന കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ദിവസേന എത്തുന്നത് നിരവധി സഹായങ്ങളാണ്. കേരളത്തിനു പുറത്തു നിന്നും സഹായമെത്തുന്നുണ്ട്. സാധനങ്ങള്‍ തരംതിരിക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമായി ക്യാംപസസ് ഓഫ് കോഴിക്കോടിന്റെ വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെ മുന്നൂറോളം വിദ്യാര്‍ത്ഥികളും സന്നദ്ധപ്രവര്‍ത്തകരും കൈമെയ് മറന്നാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. 
15000 കുടുംബങ്ങള്‍ക്ക് ഇനിയും സഹായം ആവശ്യമുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ സാധനങ്ങള്‍ വിതരണം ചെയ്യേണ്ടതായുണ്ട്. പഞ്ചസാര,കടല,ചെറുപയര്‍, വന്‍പയര്‍, മസാല പൊടികള്‍, ശുചീകരണ സാമഗ്രികള്‍ എന്നിവയാണ് നിലവില്‍ ആവശ്യമുള്ളത്.  ജില്ലാകലക്ടര്‍ യുവി ജോസിന്റെ നിര്‍ദ്ദേശത്തില്‍ തഹസില്‍ദാര്‍ കെ.അനിതകുമാരി, നിജീഷ് എന്നിവരാണ്  പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.  
 

date