വി.വി പാറ്റ് മെഷീനുകളുടെ ഒന്നാംഘട്ട പരിശോധന 31 ന്
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് ജില്ലയ്ക്ക് അനുവദിക്കപ്പെട്ട ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടേയും വി.വി പാറ്റ് മെഷീനുകളുടേയും ഒന്നാംഘട്ട പരിശോധന ജൂലൈ 25 മുതല്‍ ഈ മാസം 13 വരെയുളള ദിവസങ്ങളില്‍ കോഴിക്കോട് പുതിയറയിലെ കസബ വില്ലേജ് ഓഫീസ് സമീപത്ത് ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടത്തിയിട്ടുണ്ട്. ഈ മാസം 17 ന് ഗുജറാത്തിലെ ഖേദ ജില്ലയില്‍ നിന്നും കൈപ്പറ്റിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഒന്നാംഘട്ട പരിശോധന നടപടികള്‍ ഈ മാസം 31 ന് രാവിലെ 9.30 ന് കോഴിക്കോട് സിവില്‍ സ്റ്റേഷന് ഗോഡൗണില്‍ പുനരാരംഭിക്കുകയാണ്. ഒന്നാംഘട്ട പരിശോധന നടപടികളുടെ ഭാഗമായി എത്തിച്ചേര്‍ന്ന രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കും മോക്ക് പോള്‍ ചെയ്യാവുന്നതാണ്. കോഴിക്കോട് ജില്ലാ കലക്ടര്‍ യു വി ജോസിന്റെ നിര്‍ദ്ദേശാനുസരണം ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) സജീവ് ദാമോദര്‍ ആണ് ഫസ്റ്റ് ലെവല്‍ ചെക്കിംഗ് നടപടിക്ക് നേതൃത്വം നല്‍കുക. ഇലക്ട്രാണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ നിന്നും എത്തിയ എഞ്ചിനീയര്‍മാരെ കൂടാതെ കലക്ടറേറ്റിലെ ജീവനക്കാരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. 2019 ലെ ലോക സഭാതെരഞ്ഞെടുപ്പ് മുന്നോടിയായി നടക്കുന്ന ഒന്നാംഘട്ട പരിശോധന നടപടികളുമായി ജില്ലയിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സഹകരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
- Log in to post comments