Skip to main content

എം.എല്‍.എ. ഫണ്ട്

ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും നെന്മേനി ഗ്രാമപഞ്ചായത്തിലെ മാനിവയല്‍ സര്‍വോദയ ഗ്രന്ഥശാലയ്ക്ക് രണ്ടാംനില കെട്ടിട നിര്‍മ്മാണത്തിന് പത്ത് ലക്ഷം രൂപ അനുവദിച്ചു.
ഒ.ആര്‍.കേളു എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പുളിമൂട്കുന്ന് പാലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിന് 26 ലക്ഷം രൂപ അനുവദിച്ചു.
സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മേപ്പാടി ഗ്രാമപഞ്ചായത്തിലെ തൃക്കൈപ്പറ്റ ഗവ.ഹൈസ്‌കൂളിന് ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിന് പത്ത് ലക്ഷം രൂപ അനുവദിച്ചു.
 

date