കെ ജെ ദേവസ്യ അഞ്ചുസെന്റ് ഭൂമി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി
കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് കെ ജെ ദേവസ്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുസെന്റ് ഭൂമി സംഭാവന ചെയ്തു. സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴയില്‍ മുക്കുത്തിക്കുന്ന് പ്രദേശത്ത് തന്റെ കൈവശമുള്ള 55 സെന്റ് ഭൂമിയില്‍ നിന്നാണ് കെ ജെ ദേവസ്യ അഞ്ചുസെന്റ് ദുരിതമനുഭവിക്കുന്നവര്‍ക്കായി മാറ്റിവച്ചത്. ഇതിന്റെ രേഖ ബുധനാഴ്ച വൈകീട്ട് കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിന് കൈമാറി. സുല്‍ത്താന്‍ ബത്തേരി-ഊട്ടി അന്തര്‍സംസ്ഥാന പാതയില്‍ നിന്നു 150 മീറ്റര്‍ മാത്രം മാറിയാണ് ഭൂമി. ഇവിടേക്ക് പഞ്ചായത്ത് റോഡും വൈദ്യുതി, വെള്ളം എന്നീ സൗകര്യങ്ങളുമുണ്ട്. ഏക്കറിന് 40 മുതല്‍ 50 ലക്ഷം രൂപ വരെയാണ് പ്രദേശത്തെ ഭൂമിയുടെ വില. ദുരിതബാധിതര്‍ക്ക് കഴിയുന്ന സഹായം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭൂമി സംഭാവന നല്‍കിയതെന്ന് കെ ജെ ദേവസ്യ പറഞ്ഞു. ലാലിയാണ് ഭാര്യ. സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ സന്തോഷ്, അഞ്ജു, ആനന്ദ് (ബിസിനസ്) എന്നിവര്‍ മക്കളാണ്.
- Log in to post comments