Skip to main content

പ്രളയ ദുരന്ത ബാധിതര്‍ക്ക് സഹായവുമായി  റെഡ്‌ക്രോസ് 

 

ജില്ലയില്‍ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തമൊരുക്കി ഇന്റര്‍ നാഷണല്‍ ഫെഡേറഷന്‍ ഓഫ് റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രസന്റ് (ഐഎഫ്ആര്‍സി). ഐഎഫ്ആര്‍സിയുടെ ഡല്‍ഹിയിലെ ആസ്ഥാന മന്ദിരത്തില്‍ നിന്ന് കേരളത്തിലെ പ്രളയബാധിതര്‍ക്ക് വിതരണം ചെയ്യുന്ന ദുരിതാശ്വാസ സാമഗ്രികള്‍ ഇന്നലെ (ആഗസ്റ്റ് 29) ഹെലികോപ്ടറില്‍ ജില്ലയില്‍ എത്തി. കിച്ചണ്‍ സെറ്റ്, പുതപ്പ്, ബെഡ്ഷീറ്റ്, പ്ലാസ്റ്റിക് ബക്കറ്റ്, ടാര്‍പോളിന്‍, കൊതുകു വല, മെഴുകുതിരി, ടൗവ്വല്‍, മുണ്ട്, സാരി, അടിവസ്ത്രങ്ങള്‍, നൈറ്റി തുടങ്ങിയവയാണ് എത്തിച്ചിട്ടുള്ളത്. റെഡ് ക്രോസ് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് നിന്ന് എത്തിച്ച ദുരിതാശ്വാസ സാമഗ്രികള്‍ ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ജില്ലാ വൈസ്‌ചെയര്‍മാന്‍ ജോബി തോമസ് മാനേജിംഗ് കമ്മറ്റി അംഗം ബാബു എസ് പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. നാല് തവണയായിട്ടാണ് ഹെലികോപ്ടറില്‍ ദുരിതാശ്വാസ സാമഗ്രികള്‍ കോട്ടയത്ത് എത്തിയത്. ഇത് ജില്ലയിലെ അര്‍ഹരായവര്‍ക്ക് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ജില്ലാ ബ്രാഞ്ച് വിതരണം ചെയ്യും. 

 

date