Post Category
ശില്പശാല
മാലിന്യമുക്തനവകേരളം ക്യാമ്പയിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനായി വെട്ടിക്കവല ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഹര്‍ഷകുമാര്‍ അധ്യക്ഷനായി.
ദ്രവമാലിന്യ സംസ്കരണ പ്രോജക്ടുകള്‍ പഞ്ചായത്തുകളില്‍ നിന്നും ഏറ്റെടുക്കും. വ്യക്തിഗത പ്രോജക്ടുകളായ ടോയ്ലറ്റ്, റിട്രോഫിറ്റിങ്, ഉറവിടമാലിന്യഉപാധികള് എന്നിവയുടെ എണ്ണം വര്‍ധിപ്പിക്കും. തൊഴിലുറപ്പുമായി സംയോജിപ്പിച്ച് പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിനും നിര്‍ദേശം നല്കി. സര്‍വേകള്‍ ഒക്ടോബര്‍ 25 നകം പൂര്‍ത്തീകരിക്കണമെന്നു കില പ്രതിനിധികള്‍ നിര്‍ദേശിച്ചു.
എ ഡി എം സി വിനോദ് രാമചന്ദ്രന്, കില ആര് പി -മാരായ അനില്‍കുമാര്‍, പ്രേംലാല്‍, സേതു, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷീബ എം കെ, ശുചിത്വ മിഷന് ആര് പി -മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments