Post Category
ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ജില്ലയിലെ ഡി എല്‍ എഡ് സര്‍ക്കാര്‍/എയ്ഡഡ് സീറ്റുകളിലേക്ക് പ്രവേശനത്തിന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ മെറിറ്റ് - വെയ്റ്റിങ് ലിസ്റ്റുകള്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ പ്രസിദ്ധീകരിച്ചു. ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മെമോ അയക്കും. സയന്‍സ് വിഭാഗത്തിന്റെ അഭിമുഖം സെപ്റ്റംബര്‍ 20നും, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളുടെ അഭിമുഖം സെപ്റ്റംബര്‍ 21നും രാവിലെ 10 മണി മുതല്‍ തേവള്ളി മലയാളിസഭ എന്‍ എസ് എസ് യു പി എസി ല്‍ നടത്തും. മെറിറ്റ്/വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.
date
- Log in to post comments