Skip to main content

അവാര്‍ഡുകള്‍ വിതരണം ചെയ്തു

കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി/ എച്ച് എസ് എസ് / വി എച്ച് എസ് എസ് പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ പൊതുവിദ്യാലയങ്ങളെ അധ്യാപകരുടെ മക്കള്‍ക്ക് ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൊട്ടാരക്കര മുന്‍സിപ്പല്‍ ചെയര്‍മാന്‍ എസ് ആര്‍ രമേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി ആര്‍ ഷീലാകുമാരിയമ്മ അധ്യക്ഷയായി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശശിധരന്‍ പിള്ള, അധ്യാപക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date