ജലനിധിയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം
സംസ്ഥാന സര്‍ക്കാര്‍ ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കിവരുന്ന ജലനിധിയുടെ മലപ്പുറം റീജിയണല്‍ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റില്‍ ഒഴിവുള്ള അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍/സെക്രട്ടേറിയറ്റ് ഫിനാന്‍സ് എന്നിവയില്‍ അക്കൗണ്ട്‌സ് ഓഫീസര്‍ റാങ്കിലോ മറ്റ് തത്തുല്യമായ തസ്തികയിലോ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത : അക്കൗണ്ട്‌സ് വിഭാഗത്തില്‍ എട്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, വിദേശ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വികസന പദ്ധതികളില്‍ കംപ്യൂട്ടര്‍ അടിസ്ഥാനത്തിലുള്ള സാമ്പത്തിക/അക്കൗണ്ട്‌സ് പരിപാലനത്തിലുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജലനിധി വെബ്‌സൈറ്റ് (www.jalanidhikerala.gov.in) സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ ഒന്ന്.
പി.എന്‍.എക്‌സ്.3373/17
- Log in to post comments