Post Category
സംരംഭകര്‍ക്ക് ശില്പശാല
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റിന്റെ (കീഡ്) നേതൃത്വത്തില്‍ സംരംഭകര്‍ക്കായി സിസ്റ്റം അവയര്‍നെസ് ആന്റ് പ്രോഡക്ട്ട് സര്‍ട്ടിഫിക്കേഷനില്‍ ശില്പശാല സംഘടിപ്പിക്കുന്നു. കേരള സ്റ്റേറ്റ് പ്രൊഡക്റ്റിവിറ്റി കൗണ്‍സിലിന്റെ സഹകരണത്തോടെ നടത്തുന്ന ശില്പശാല സെപ്തംബര്‍ 29,30 തീയതികളില്‍ കളമശ്ശേരി കീഡ് ക്യാമ്പസില്‍ നടക്കും. 2950 രൂപയാണ് ഫീസ്. താല്പര്യമുള്ള മാനുഫാക്ചറിംഗ് യൂണിറ്റുകള്‍ www.kied.info ല്‍ സെപ്തംബര്‍ 24നകം അപേക്ഷിക്കണം. ഫോണ്‍: 0484 2550322,0484 2532890.
date
- Log in to post comments