Post Category
താല്പര്യപത്രം: തീയതി നീട്ടി
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന 'എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം 2023-24 ' പദ്ധതി പ്രകാരം ഐ.ഇ.എല്‍.ടി.എസ്/ ടി.ഒ.ഇ.എഫ്.എല്‍/ ഒ.ഇ.ടി/ എന്‍.സി.എല്‍.ഇ.എക്സ് തുടങ്ങിയ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സുകള്‍ക്കുളള പരിശീലനം നടത്തുന്ന സംസ്ഥാനത്തിനകത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ എംപാനല്‍ ചെയ്യുന്നതിനുള്ള താല്പര്യപത്രം സ്വീകരിക്കുന്ന തീയതി സെപ്റ്റംബര്‍ 30 വരെ ദീര്ഘിപ്പിച്ചൂ. വിജ്ഞാപനം, നിര്‍ദ്ദിഷ്ട മാതൃകയിലുള്ള താല്‍പ്പര്യപത്രം എന്നിവ ംംം.യരററ.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
date
- Log in to post comments