Post Category
ഖാദി കിടക്ക ലോഞ്ചിങ്ങും ആദരിക്കലും 29ന്
പയ്യന്നൂര്‍ ഖാദി കേന്ദ്രം പുതുതായി ഉല്‍പ്പാദിച്ച് വിപണിയിലിറക്കുന്ന 'സുഷുപ്തി' കിടക്കകളുടെ ലോഞ്ചിങ്ങും ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഖാദി ജീവിതചര്യയാക്കിയ ഉപഭോക്താക്കളെ ആദരിക്കലും സെപ്തംബര്‍ 29നു നടക്കും. വൈകിട്ട് നാലിന് കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യ അങ്കണത്തില്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്മാന് പി ജയരാജന് 'സുഷുപ്തി' കിടക്കകളുടെ ലോഞ്ചിങ് നിര്‍വഹിക്കും. രാമചന്ദ്രന് കടന്നപ്പള്ളി എംഎല്‍എ ഖാദി ഉപഭോക്താക്കളെ ആദരിക്കും. ജില്ലാ ആയുര്‍വേദിക് ആശുപത്രി സൂപ്രണ്ട് ഡോ. ജി ശ്യാമ കൃഷ്ണന്, ജില്ലാ ഓര്‍ത്തോപീഡിക് സൊസൈറ്റി സെക്രട്ടറി ഡോ. കെ ജയദേവ് എന്നിവര്‍ മുഖ്യാതിഥിയാകും.
date
- Log in to post comments