തിരികെ സ്കൂളില്‍ പദ്ധതിക്ക് തലവടിയില്‍ തുടക്കം
ആലപ്പുഴ: കുടുംബശ്രീ നടത്തുന്ന 'തിരികെ സ്കൂളില്‍' പദ്ധതിക്ക് തലവടി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ സംഘടന സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ കാലത്തിന്റെ നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനുമായി വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ കുടുംബശ്രീ നടത്തുന്ന പദ്ധതിയാണ് തിരികെ സ്കൂളില്‍. ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 10 വരെയുള്ള ഒഴിവ് ദിവസങ്ങളില്‍ സ്കൂളുകള്‍ പ്രയോജനപ്പെടുത്തിയാണ് ഈ കാമ്പയിന് നടത്തുന്നത്. രാവിലെ 9.30ന് ആരംഭിച്ച് വൈകിട്ട് 4.30ന് അവസാനിക്കുന്ന പഠന പ്രക്രിയയാണ് വിഭാവനം ചെയ്തിട്ടുള്ളത്.
ചടങ്ങില്‍ തലവടി സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ഉഷ വിക്രമന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി അബ്രഹാം, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കൊച്ചുമോള് ഉത്തമന്, ബ്ലോക്ക് പഞ്ചായത്തംഗം അജിത് പിഷാരത്ത്, പഞ്ചായത്ത് അംഗങ്ങളായ കല മധു, ബിന്ദു, അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്. അപ്പു, സി.ഡി.എസ് അംഗങ്ങള്‍ തുടങ്ങിയവര്‍പങ്കെടുത്തു.
- Log in to post comments