ഗവണ്മെന്റ് എല്‍.പി. സ്കൂളിലെ പുതിയ കെട്ടിടം നാളെ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും
ആലപ്പുഴ: താമരക്കുളം വേടരപ്ലാവ് ഗവണ്മെന്റ് എല്‍.പി. സ്കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (30) ഉച്ചകഴിഞ്ഞ് 2.30ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. എം.എസ്. അരുണ്‍ കുമാര്‍ എം.എല്‍.എ. അധ്യക്ഷനാകും. എം.എല്‍.എ.യുടെ മണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നും 59 ലക്ഷം വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.
സ്മാര്‍ട്ട് ക്ലാസ്റൂം, കിച്ചണ്‍ ഹാള്‍ എന്നിവയുടെ ഉദ്ഘാടനവും സമ്പൂര്‍ണ ഡിജിറ്റല്‍ സ്കൂള്‍ പ്രഖ്യാപനവും കൊടിക്കുന്നില്‍ സുരേഷ് എം.പി. നിര്‍വഹിക്കും. എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പണം വിനിയോഗിച്ചാണ് സ്മാര്‍ട്ട് ക്ലാസ്റൂം നിര്‍മിച്ചത്.
മുന്‍ എം.എല്‍.എ. ആര്. രാജേഷ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി എന്നിവര്‍ മുഖ്യാതിഥികളാകും. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണു, ജില്ലാ പഞ്ചായത്ത് അംഗം നികേഷ് തമ്പി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജ അശോകന്, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനു ഖാന്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ പി.ബി. ഹരികുമാര്‍, ആര്. ദീപ, ദീപ ജ്യോതിഷ്, ഗ്രാമപഞ്ചായത്ത് അംഗം വി. പ്രകാശ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.സി കൃഷ്ണകുമാര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ. റംല ബീവി, എ.ഇ.ഒ. എന്‍. ഭാമിനി, ബി.പി.സി. പി. പ്രമോദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി. മധു, സ്കൂള്‍ പ്രഥമാധ്യാപിക ഷീബ തുടങ്ങിയവര്പങ്കെടുക്കും.
- Log in to post comments